കാസര്‍ഗോഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊവിഡ്

സ്വന്തം ലേഖകന്‍

 

കാസര്‍ഗോഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത ഏഴുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബായില്‍ നിന്ന് എത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്ന് എത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

 

സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. പ്രതിരോധശേഷി കൂടതല്‍ ഉണ്ടായതുകൊണ്ടാവാം ലക്ഷണങ്ങള്‍ കാണിക്കാതിരുന്നതെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.
ഗള്‍ഫില്‍ നിന്നെത്തിയ എല്ലാവരുടേയും സാമ്പിള്‍ പരിശോധന സാധ്യമല്ല. റാപ്പിഡ് ടെസ്റ്റ് തുടങ്ങിയാല്‍ എല്ലാവരേയും പരിശോധിക്കുന്നകാര്യം ആലോചിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസ് സ്ഥിരീകരിച്ചത് കാസര്‍ഗോഡായിരുന്നു.