വയര്‍ലെസ് പവര്‍ ബാങ്കുമായി സാംസങ്

സ്വന്തം ലേഖകന്‍

വയര്‍ലെസ് ചാര്‍ജിങ് ഉപകരണങ്ങള്‍ ഇന്ത്യയില്‍ പരിചയപ്പെടുത്താന്‍ സാംസങ്. വയര്‍ലെസ് പവര്‍ ബാങ്കും വയര്‍ലെസ് ചാര്‍ജര്‍ ഡ്യുയോ പാഡുമാണ് സാംസങ് പുറത്തിറക്കുന്നത്. ചാര്‍ജിങ് ഉപകരണങ്ങള്‍ സമാര്‍ട്ട് ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍, വയര്‍ലെസ് ഇയര്‍ ബഡ്സുകള്‍ എന്നിവയില്‍ ഉപയോഗിക്കാനാകും.10,000 എംഎഎച്ച് കപ്പാസിറ്റിയാണ് ബാറ്ററികള്‍ക്കുള്ളത്. മൈക്രോ യുഎസ്ബി വഴിയോ യുഎസ്ബി ടൈപ് കേബിള്‍വഴിയോ ഇവ ചാര്‍ജ് ചെയ്യാം. 3000 മുതലാണ് വില. കറുപ്പ്, വെള്ള നിറത്തില്‍ ഇറങ്ങുന്ന വയര്‍ലെസ് ചാര്‍ജറുകളില്‍ ഉപകരണം ചൂടാവുന്നതിനെ തണുപ്പിക്കാനുള്ള ഫാനും ഘടിപ്പിച്ചിട്ടുണ്ട്. ഇവ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ലഭിക്കും.