ബി എസ് എന്‍ എല്‍ ഒരു മാസത്തേക്ക് സൗജന്യ ബ്രോഡ്ബാന്‍റ് സേവനം നല്‍കും

സ്വന്തം ലേഖകന്‍

 

വീട്ടിലിരുന്നുള്ള ജോലി സുഗമമാക്കുന്നതിന് വേണ്ടി ബിഎസ്എന്‍എല്‍ ഒരു മാസത്തേക്ക് ബ്രോഡ് ബാന്‍റ് സേവനം സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അഞ്ച് ജിബി ഡേറ്റയാണ് നല്‍കുക. നിലവില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഇല്ലാത്തവര്‍ക്കും ലാന്‍ഡ്ലൈന്‍ ഉപഭോക്താക്കള്‍ക്കും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും പ്ലാന്‍ ലഭ്യമാകും. ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജന്‍ ഇക്കാര്യം അറിയിച്ചതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.