മൊബൈല്‍ റീചാര്‍ജ് സെന്‍ററുകള്‍, കംപ്യൂട്ടര്‍ ഷോപ്പുകള്‍, വാഹന വര്‍ക്ക് ഷോപ്പുകള്‍ തുറക്കും

സ്വന്തം ലേഖകന്‍

 

കംപ്യൂട്ടര്‍ സ്പെയര്‍പാര്‍ട്സ് ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്‍ററുകള്‍ എന്നിവ ആഴ്ചയില്‍ ഒരു ദിവസം തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

കംപ്യൂട്ടര്‍, സ്പെയര്‍പാര്‍ട്സ്, മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്‍ററുകള്‍, ഇവയൊക്കെ പൂര്‍ണമായി അടച്ചിടുന്നതുകൊണ്ട് പ്രശ്നങ്ങള്‍ വന്നിട്ടുണ്ട്. അതുകൊണ്ട് ആഴ്ചയില്‍ ഒരു ദിവസം ഇത്തരം കടകള്‍ തുറക്കുന്ന കാര്യം ആലോചിക്കും. വാഹനങ്ങള്‍ക്ക് കേടുപറ്റിയാല്‍ റിപ്പയര്‍ ചെയ്യാനുള്ള പ്രയാസം ഇപ്പോഴുണ്ട്. അതിനാല്‍ വര്‍ക്ക് ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.