ലോകത്താകെ 60 ലക്ഷം നഴ്സുമാരുടെ കുറവെന്ന് ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകന്‍

 

കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകത്ത് 60 ലക്ഷം നഴ്സുമാരുടെ കുറവുണ്ടെന്ന് ലോകാരോഗ്യ സംഘടന. നഴ്സുമാരാണ് ആരോഗ്യ സംവിധാനത്തിന്‍റെ നട്ടെല്ലെന്നും ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനം ഗബ്രിയോസിസ് പറഞ്ഞു.

 

കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ മുന്നണിപോരാളികളാണ് നഴ്സുമാര്‍. ലോകത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ നഴ്സുമാരെ നാം പിന്തുണയ്ക്കണമെന്നും ടെഡ്രോസ് അദാനം ഗബ്രിയോസിസ് പറഞ്ഞു. നിലവില്‍ 28 ലക്ഷം നഴ്സുമാരാണ് ലോകത്താകെയുള്ളത്. നഴ്സുമാരുടെ എണ്ണത്തില്‍ ഏതാനും വര്‍ഷങ്ങളായി 4.7 ലക്ഷത്തിന്‍റെ വര്‍ധനവുണ്ടായിട്ടുണ്ട്. എങ്കിലും 60 ലക്ഷത്തോളം നഴ്സുമാരുടെ കുറവുണ്ട്. ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് നഴ്സുമാരുടെ കുറവുള്ളതെന്നുെ അദ്ദേഹം ചൂണ്ടിക്കാട്ടി.