സ്വന്തം ലേഖകന്‍
കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച രാജ്യവ്യാപക അടച്ചുപൂട്ടല്‍ നീളും. 14ന് ശേഷവും അടച്ചുപൂട്ടല്‍ തുടരണമെന്ന് വിവിധ സംസ്ഥാനങ്ങളും ആരോഗ്യവിദഗ്ധരും ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണനയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. എന്നാല്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അര്‍വാള്‍ പറഞ്ഞു.ഒരാഴ്ചത്തെ സാഹചര്യംകൂടി വിലയിരുത്തിയശേഷമാകും അന്തിമതീരുമാനം.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, തെലങ്കാന, കര്‍ണാടകം സംസ്ഥാനങ്ങളാണ് രാജ്യവ്യാപക അടച്ചുപൂട്ടല്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചാല്‍മതി. അടച്ചിടല്‍ പിന്‍വലിച്ചാലും 'ഹോട്ട്സ്പോട്ടുകളില്‍' കര്‍ശന നിയന്ത്രണം തുടരണമെന്നാണ് മറ്റ് സംസ്ഥാനങ്ങളുടെ നിലപാട്. സംസ്ഥാന അതിര്‍ത്തി അടയ്ക്കാന്‍ അനുവദിക്കണമെന്ന് ജാര്‍ഖണ്ഡും അസമും ആവശ്യപ്പെട്ടു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടക്കമുള്ള സംഘടനകളും വിദ?ഗ്ധരും അടച്ചിടല്‍ തുടരണമെന്ന് ആവശ്യപ്പെട്ടു. മാര്‍ച്ച് 24നാണ് മൂന്നാഴ്ചത്തെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്.

