സ്വന്തം ലേഖകന്‍
പകര്‍ച്ചവ്യാധിയാകട്ടെ, പ്രകൃതിദുരന്തമാകട്ടെ, പൊതുസേവനങ്ങളിലും ഭരണരംഗത്തും കൂടുതല്‍ മുതല്‍മുടക്ക് നടത്തുന്ന സംസ്ഥാനങ്ങള്‍ ഫലപ്രദമായി നേരിടും- ദ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം ചൊവ്വാഴ്ചത്തെ മുഖപ്രസംഗം അവസാനിപ്പിച്ചത് ഈ വരികളോടെയാണ്.
"മുഖ്യപോരാളികള്‍' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം പ്രധാനമായും പ്രതിപാദിച്ചത് കോവിഡിനെ കേരളം നേരിടുന്ന രീതിയെ കുറിച്ച്. രണ്ട് പ്രളയവും നിപായും മറികടന്ന കേരളം കോവിഡിനെയും തരണംചെയ്യുകയാണെന്ന് പത്രം വിലയിരുത്തി.
കോവിഡിനെ കേരളം നിയന്ത്രിച്ചുതുടങ്ങിയെന്ന വിലയിരുത്തലിലാണ് മറ്റ് ദേശീയമാധ്യമങ്ങളും. ജനുവരി 30ന് കേരളത്തിലാണ് രാജ്യത്തെ ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി ആദ്യം രണ്ട് കേസുകള്‍ കൂടി. പിന്നീട് മാര്‍ച്ചിലാണ് പുതിയ കേസുകള്‍ വരുന്നത്.
മാര്‍ച്ച് 21ന് കേരളത്തില്‍ രോ?ഗികള്‍ 50 കടന്നു. മാര്‍ച്ച് 24 ന് നൂറും 27 ന് നൂറ്റമ്പതും 29 ന് ഇരുനൂറും ഏപ്രില്‍ നാലിന് മുന്നൂറും രോ?ഗികള്‍. മാര്‍ച്ച് 20 ന് മാത്രം 28 ല്‍ നിന്ന് നാല്‍പ്പതിലേക്ക് കേസുകള്‍ കൂടി. ഭൂരിഭാഗം ദിനവും 15 മുതല്‍ നാല്‍പ്പത് ശതമാനംവരെ എന്ന തോതിലാണ് പുതിയ കേസുകള്‍ ഉണ്ടായത്. ഇതുവരെ രോ?ഗമുക്തരായത് എഴുപതിലേറെ പേരാണ്.

