കാസര്‍കോട് നിന്ന് എയര്‍ ആംബുലന്‍സ് സൗകര്യം ആലോചനയില്‍

സ്വന്തം ലേഖകന്‍

 

കാസര്‍കോടുനിന്നുള്ള രോഗികള്‍ക്ക് കോഴിക്കോടും കൊച്ചിയിലും അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ എയര്‍ ആംബുലന്‍സ് സൗകര്യം ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശം. ഇതു സംബന്ധിച്ച നിര്‍ദേശം ഡി.ജി.പിക്കും കോഴിക്കോട്, കാസര്‍കോട്, എറണാകുളം ജില്ലാ കളക്ടര്‍മാര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.

 

അതിര്‍ത്തി പ്രശ്നത്തെ തുടര്‍ന്ന് കാസര്‍കോട്ടുനിന്ന് മംഗലാപുരത്തേക്ക് പോകാനാകാതെ പത്തുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണിത്. കാസര്‍കോടുനിന്നുള്ളവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സയ്ക്കായി പലപ്പോഴും മംഗലാപുരത്തെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ അതിര്‍ത്തിയില്‍ ഇവരെ തടയുന്ന സാഹചര്യമുണ്ടായാല്‍ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാം. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.