എണ്ണ ഉത്പാദനം അഞ്ചിലൊന്ന് വെട്ടികുറക്കും

സ്വന്തം ലേഖകന്‍

 

കൊറോണയുടെ പശ്ചാത്തലത്തില്‍ ലോകവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ രൂപപ്പെട്ട മാന്ദ്യം നേരിടാന്‍ എണ്ണ ഉത്പാദനം അഞ്ചിലൊന്നായി കുറയ്ക്കാന്‍ ഉത്പാദക രാജ്യങ്ങള്‍ തീരുമാനിച്ചു. റഷ്യ,സൗദി മറ്റു ഒപെക് രാജ്യങ്ങള്‍ തുടങ്ങിയവരാണ് ഉത്പാദനം വെട്ടികുറക്കാന്‍ ധാരണയിലെത്തിയത്.

 

രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആവശ്യകതയില്‍ വന്‍ ഇടിവാണ് എണ്ണ വിപണി നേരിടുന്നത്. ഏപ്രിലില്‍ ഇത് ലഘൂകരിച്ചുക്കൊണ്ടുവരും മെയ്, ജൂണ്‍ മാസങ്ങളില്‍ ദിനംപ്രതി 10 ദശലക്ഷം ബാരലിന്‍റെ കുറവ് വരുത്തും. ഒപെക് രാജ്യങ്ങളും, സഖ്യകക്ഷികളും റഷ്യയുമടക്കം പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.