കൊറോണ; ഹരിയാന ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം ഇരട്ടിയാക്കി

സ്വന്തം ലേഖകന്‍

 

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഭയരസഹിതരായി ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ഹരിയാന സര്‍ക്കാര്‍. കൊറോണ വൈറസ് വ്യാപന ഘട്ടത്തിലെ സാമ്പത്തിക പ്രതിസന്ധയില്‍ നിന്ന് കരകയറാന്‍ വിവിധ സംസ്ഥാനങ്ങള്‍ ശമ്പളം ഉള്‍പ്പെടെ വെട്ടിക്കുറയ്ക്കുന്ന സാഹചര്യത്തിലാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പുതിയ തീരുമാനം അറിയിച്ചത്.

 

ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഐസ്വലേഷന്‍ വാര്‍ഡില്‍ സേവനം ചെയ്യുന്ന സഹായികള്‍ എന്നിവര്‍ക്കെല്ലാം ശമ്പളം ഇരട്ടിയാക്കിയിട്ടുണ്ട്. ഇന്നലെ വീഡിയോ കോണ്‍ഫന്‍സിലൂടെ ആരോഗ്യ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്. നിലവില്‍ 169 പേര്‍ക്കാണ് ഹരിയാനയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചുട്ടുള്ളത്.