അനീഷ് കുട്ടന്‍
കോവിഡ് 19 രോഗ പ്രതിരോധ സംബന്ധമായി കഴിഞ്ഞ ഒരാഴ്ചയായി വാര്‍ത്തകളിലെ താരമാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍ സള്‍ഫേറ്റ് എന്ന കുഞ്ഞന്‍ ഗുളിക. കഴിഞ്ഞ മാസം 22 ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിസിന്‍ റിസര്‍ച്ച് പുറത്തിറക്കിയ ഉത്തരവില്‍ ഈ മരുന്ന് കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയിരുന്നു.സാര്‍സ് രോഗപ്രതിരോധത്തിനായി ഈ മരുന്നു വിജയിച്ച അനുഭവമാണ് ഉത്തരവിന് പിന്നില്‍.
മൂന്നു ദിവസം മുന്‍പ് ഹൈഡ്രോക്സി ക്ലോറോക്വിന്‍ സള്‍ഫേറ്റ് കയറ്റുമതിക്കായി അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടതിനെതുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ രാഷ്ട്രീയപരമായതിനെ തുടര്‍ന്നാണ് വാര്‍ത്തയിലെ താരമായി മാറിയത്. കോവിഡിനെ പ്രതിരോധിക്കാന്‍ മരുന്നില്ലാതെ പകച്ചു നില്‍ക്കുന്ന ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ലഭിച്ച കച്ചിത്തുരുമ്പ് മാത്രമാണ് ഈ മരുന്ന് എന്നാണ് വിദഗ്ധ ഡോക്ടര്‍മാരില്‍ നിന്നും കേരളനന്മക്ക് ലഭിച്ച നിര്‍ദ്ദേശം.കോവിഡ് സ്ഥിതീകരിച്ച രോഗികള്‍ക്ക് വിവിധ രാജ്യങ്ങളില്‍ നല്‍കിയതിലൂടെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. അതില്‍ ഇന്ത്യക്ക് അഭിമാനിക്കുകയും ചെയ്യാം.
കോവിഡ് രോഗം സ്ഥിതീകരിച്ച രോഗിയെയോ, സംശയിക്കുന്നവരെയോ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് രോഗം സ്ഥിതീകരിച്ച രോഗിയുടെ വീട്ടുകാര്‍, അവരുമായി അടുത്തിടപഴകിയവര്‍, ഇവര്‍ മാത്രമാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളികകള്‍ കഴിക്കാന്‍ പാടുള്ളൂ. ഇവര്‍ ക്വാറണ്ടെനില്‍ വീട്ടില്‍ കഴിയുകയും വേണം. റിസല്‍ട്ട് പോസറ്റീവ് ആണെങ്കില്‍ മാത്രമാണ് മരുന്നു കഴിക്കേണ്ടത്. അതും രജിസ്ര്ടേഡ് ഡോക്ടറുടെ പരിശോധനക്കു ശേഷം കുറിപ്പടി പ്രകാരം. ആഴ്ചകളോളം വ്യക്തമായ മാനദണ്ഠമനുസരിച്ച് മാത്രമാണ് മരുന്നുകഴിക്കാന്‍ അനുശാസിക്കുന്നത്.
15 വയസ്സില്‍ താഴെയുള്ളവര്‍, ഹൃദ്രോഗികള്‍, കണ്ണിന് അസുഖമുള്ളവര്‍ ഇവര്‍ മരുന്ന് കഴിക്കരുത്. ഗര്‍ഭിണികള്‍ക്ക് കഴിക്കാം. ഒരിക്കലും മെഡിക്കല്‍ സ്റ്റോറില്‍ നിന്നും സ്വയം വാങ്ങികഴിക്കരുത്. മരുന്നു കഴിച്ചതു കൊണ്ട് കോവിഡ് വരില്ല എന്നര്‍ത്ഥവുമില്ല. മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, സോപ്പിട്ട് കൈകള്‍ കഴുകുകയും വേണം.മലേറിയയുടെ ചികിത്സക്കും, പ്രതിരോധത്തിനും വിജയകരമായി ഉപയോഗിച്ചിരുന്ന മരുന്നാണ് ക്ലോറോക്വിന്‍. ഇതിന്‍റെ വകഭേദമാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍. വാതസംബന്ധമായ രോഗങ്ങള്‍ക്കായാണ് മരുന്ന് ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്നത്. അതിനാല്‍ പൊതുജനങ്ങള്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ സ്വയം ഡോക്ടര്‍ ആയി വാങ്ങിക്കഴിക്കുകയോ, അനാവശ്യമായ മാര്‍ക്കറ്റില്‍ നിന്നും വാങ്ങി സൂക്ഷിക്കാതിരിക്കുകയോ ചെയ്യുക.

