സ്വന്തം ലേഖകന്‍
കോട്ടയം വഴി തിരുവനന്തപുരം- കോഴിക്കോട് പാതയില്‍ പാഴ്സല്‍ ട്രെയിന്‍ സര്‍വീസ്. രണ്ടാഴ്ചയിലേറെ നിശ്ചലമായിക്കിടന്ന പാതയിലൂടെ പൊതുജനങ്ങള്‍ക്ക് അവശ്യസേവനം നല്‍കുന്നതിനാണ് റെയില്‍േവ സര്‍വീസ് ആരംഭിച്ചത്. ഒരു പാഴ്സല്‍ വാനും ഒരു ഗാര്‍ഡ് കം ലഗേജ് റാക്കും ചേര്‍ന്ന 'കുട്ടിട്രെയിനാണ് ഓടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും ഭക്ഷ്യവസ്തുക്കള്‍, ജീവന്‍രക്ഷാ മരുന്നുകള്‍, വീട്ടുപകരണങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയാണ് കയറ്റിയയച്ചത്.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോടുവരെ 100 കിലോ സാധനം അയയ്ക്കുന്നതിന് 200 രൂപയാണ് ചെലവ്. രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തുനിന്ന് തിരിച്ച് വൈകീട്ട് ആറിന് കോഴിക്കോട് എത്തും. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍ വഴി കോഴിക്കോട് സര്‍വീസ് അവസാനിക്കും. കോഴിക്കാടുനിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് വൈകീട്ട് ആറിന് തിരിച്ചെത്തും.

