ലോക്ക്ഡൗണ്‍ മൂലം കപ്പലുകളില്‍ കുടുങ്ങിക്കിടക്കുന്നത് 40,000 ഇന്ത്യക്കാര്‍

സ്വന്തം ലേഖകന്‍

 

അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിലും സഞ്ചാരവിലക്കിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കപ്പലുകളില്‍ കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് ഇന്ത്യക്കാര്‍. ഇന്ത്യക്കാരായ 40,000 ജീവനക്കാര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കപ്പലുകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകളെന്ന് ഷിപ്പ് ഓണേര്‍സ് ഷിപ്പ് മാനേജേര്‍സ് ആന്‍റ് ഏജന്‍റ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

 

രാജ്യത്തേക്ക് മടങ്ങാന്‍ നടപടി കാത്തിരിക്കുകയാണ് ക്രൂയിസ് കപ്പലുകള്‍, കാര്‍ഗോ കപ്പലുകള്‍ തുടങ്ങിയവയിലെ ജീവനക്കാരായ ഇവര്‍. തിരിച്ചുവന്നാല്‍ ആവാന്‍ ഒരുക്കമാണ്. എങ്ങനെയെങ്കിലും തിരിച്ച് രാജ്യത്തേക്കെത്തിക്കണമെന്ന് എംഎസ് സി ഡിവൈവ് ക്രൂയിസ് കപ്പലിലെ ജീവനക്കാരനായ ആനന്ദ് കുമാര്‍ പറയുന്നു. അമേരിക്കയില്‍ മിയാമിക്ക് സമീപം നങ്കൂരമിട്ടിരിക്കുകയാണ് ഈ കപ്പല്‍.