നികുതിനഷ്ടം 5550 കോടി; സര്‍ക്കാര്‍ വരുമാനം പൂര്‍ണമായും നിലച്ചു

സ്വന്തം ലേഖകന്‍

 

ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ വരുമാനം പൂര്‍ണമായും നിലച്ചു. അടച്ചുപൂട്ടലില്‍ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും മരവിപ്പിച്ചതോടെയാണ് ഈ സ്ഥിതിയുണ്ടായത്. കടമെടുത്താണ് ചെലവുകള്‍ നിര്‍വഹിക്കുന്നത്. ഏപ്രിലില്‍ മാത്രം 5498.08 കോടി രൂപയുടെ തനത് നികുതി-നികുതിയിതര വരുമാന നഷ്ടമാണ് ധന വകുപ്പ് കണക്കുകൂട്ടുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ 4998.24 കോടി രൂപയായിയിരുന്നു തനത് വരുമാനം.