സ്വന്തം ലേഖകന്‍
ഇന്ത്യയില്‍ ബിറ്റ്കോയിന്‍ ഉള്‍പ്പടെയുള്ള കറന്‍സികളുടെ ഇടപാട് നടത്തിയാല്‍ പത്തു വര്‍ഷം തടവ്. രാജ്യത്ത് ഡിജിറ്റല്‍ കറന്‍സികള്‍ നിരോധിക്കുന്നതിന്‍റെ ഭാഗമായി കൊണ്ടു വരുന്ന ഡ്രാഫ്റ്റ് ബില്ലിലാണ് ഈ നിര്‍ദ്ദേശം. ക്രിപ്രോ കറന്‍സികള്‍ മൈന്‍ ചെയ്യുകയോ, ഇവയില്‍ ഇടപാടുകള്‍ നടത്തുകയോ, വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതടക്കമുള്ള എല്ലാ ഇടപാടുകളും നിരോധിക്കുന്ന തരത്തിലുള്ളതാണ് ബില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ഡിജിറ്റല്‍ കറന്‍സികള്‍ക്ക് രാജ്യത്ത് നിയമപ്രാബല്യം കൈവരുമെന്ന പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ബില്ല്. എക്കണോമിക് അഫയേഴ്സ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ചെയര്‍മാനായ സമിതിക്കാണ് ബില്ല് തയ്യാറാക്കുന്നതിന്‍റെ ചുമതല.

