കോവിഡ്: ഹോട്ട് സ്പോട്ടുകള്‍ ഉടന്‍ കണ്ടെത്തും; ജില്ലകളെ മൂന്നായി തിരിക്കും

സ്വന്തം ലേഖകന്‍

 

കൊറോണ വൈറസ് വ്യാപനത്തിന്‍റെ തോതനുസരിച്ച് ഇന്ത്യയിലെ മുഴുവന്‍ ജില്ലകളെയും മൂന്ന് വിഭാഗങ്ങളായി തംതിരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഹോട്ട് സ്പോട്ട് ജില്ലകള്‍, നോണ്‍ ഹോട്ട് സ്പോട്ട് ജില്ലകള്‍, ഗ്രീന്‍സോണ്‍ ജില്ലകള്‍ എന്നിങ്ങനെയാവും രാജ്യത്തെ ജില്ലകളെ തരംതിരിക്കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളന്തില്‍ പറഞ്ഞു. വൈറസ് വ്യാപനം തടയാനുള്ള നീക്കത്തിന്‍റെ ഭാഗമായി രാജ്യത്തെ 700-ലധികം വരുന്ന ജില്ലകള്‍ ദിവസങ്ങള്‍ക്കകം തരംതിരിക്കാനാണ് നീക്കം.