എല്ലാത്തരം വിസകള്‍ക്കും വര്‍ഷാവസാനം വരെ കാലാവധി നീട്ടി നല്‍കി യുഎഇ

സ്വന്തം ലേഖകന്‍

 

എല്ലാത്തരം വിസകള്‍ക്കും ഈ വര്‍ഷം അവസാനം വരെ കാലാവധി നീട്ടി നല്‍കുമെന്ന് യു.എ.ഇ. കൂടാതെ കാലാവധി കഴിഞ്ഞ താമസവിസകള്‍ സ്വയമേ പുതുക്കി നല്‍കുമെന്നും യുഎഇ അധികൃതര്‍ വ്യക്തമാക്കി. താമസ വിസയുള്ളവര്‍ രാജ്യത്തിന് പുറത്ത് ആറുമാസം കഴിഞ്ഞാലും അവരുടെ വിസ റദ്ദാകില്ല. മാര്‍ച്ച് ഒന്നിന് കാലാവധി ഴിയുന്ന താമസ വിസകള്‍ പുതുക്കാനായി ഒന്നും ചെയ്യേണ്ട അവ ഓട്ടോമാറ്റിക് ആയി പുതുക്കി കിട്ടും.

 

മാര്‍ച്ച് ഒന്നിന് ശേഷം വിസിറ്റ് വിസ, എന്‍ട്രി പെര്‍മിറ്റ് എന്നിവയുടെ കാലാവധി കഴിഞ്ഞവരും അത് പുതുക്കി കിട്ടാന്‍ ഒന്നും ചെയ്യേണ്ടതില്ല. മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ എമിറേറ്റ്സ് ഐഡിക്കും ഈ വര്‍ഷം അവസാനം വരെ കാലാവധി നീട്ടിയിട്ടുണ്ട്.