ചുവപ്പ് മേഖല ഒഴികെയുള്ള ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ ബസ്സുകള്‍ ഓടും

സ്വന്തം ലേഖകന്‍

തിങ്കളാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസുകള്‍ ആരംഭിക്കും. ചുവപ്പ് മേഖല ഒഴികെയുള്ള ജില്ലകളിലാണ് ബസുകള്‍ ഓടിത്തുടങ്ങുക.ബസില്‍ നിന്നുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഉണ്ടാകും. ടൂവീലറുകളില്‍ കുടുംബാംഗങ്ങളാണെങ്കില്‍ രണ്ട് പേര്‍ക്ക് സഞ്ചരിക്കാം.

 

ഓറഞ്ച് എ, ബി മേഖലകളില്‍ സിറ്റി ബസുകള്‍ ഓടിക്കാം. ഒരു ട്രിപ്പ് 60 കിലോമീറ്ററില്‍ കൂടരുത്. അതിര്‍ത്തി കടക്കാനും പാടില്ല. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും വേണം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ നാലു സോണുകളായി തിരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്നാണ് ഇറങ്ങിയത്. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിങ്ങനെയാണ് സോണുകള്‍.

 

റെഡ് സോണ്‍: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍. മേയ് മൂന്നുവരെ സമ്പൂര്‍ണ അടച്ചിടല്‍ നടപ്പാക്കും.

ഓറഞ്ച് സോണ്‍ എ: പത്തനംതിട്ട, എറണാകുളം, കൊല്ലം. ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഭാഗികമായ ഇളവുകള്‍ നല്‍കും.

ഓറഞ്ച് സോണ്‍ ബി: ആലപ്പുഴ, തിരുവനന്തപുരം,പാലക്കാട്, വയനാട്, തൃശ്ശൂര്‍. ഏപ്രില്‍ 20വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഭാഗികമായ ഇളവുകള്‍.

ഗ്രീന്‍ സോണ്‍: കോട്ടയം, ഇടുക്കി. ഏപ്രില്‍ 20 വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഇളവുകള്‍.