സ്വന്തം ലേഖകന്‍
ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നാലും നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്താനാകില്ലെന്ന് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍. നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്തുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനിടയാക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു.
യാത്രക്കാരെ കയറ്റുന്നതിലെ നിയന്ത്രണം വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കും. സര്‍വീസ് നടത്തണമെങ്കില്‍ സര്‍ക്കാര്‍ സഹായം ലഭിക്കണം. തൊഴിലാളികളുടെ കൂലി സര്‍ക്കാര്‍ കൊടുക്കാന്‍ തയ്യാറാകണമെന്നും ബസ് ഉടമകള്‍ പറഞ്ഞു.
കോട്ടയവും ഇടുക്കിയും ഉള്‍പ്പെടുന്ന ഗ്രീന്‍സോണില്‍ സ്വകാര്യവാഹനങ്ങള്‍ക്കും നഗരപ്രദേശങ്ങളിലെ ബസുകള്‍ക്കും നിയന്ത്രണങ്ങളോടെ സര്‍വീസിന് അനുമതി നല്‍കാമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു.

