സര്‍ക്കാര്‍ ഓഫീസുകള്‍ 21 മുതല്‍

സ്വന്തം ലേഖകന്‍

 

ലോക്ഡൗണില്‍ സംസ്ഥാനത്തുടനീളം അടഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ 21 മുതല്‍ മൂന്നിലൊന്നു ജീവനക്കാരുമായി പ്രവര്‍ത്തിക്കും. ഉന്നതോദ്യോഗസ്ഥരെല്ലാം ഹാജരാകണം. ശനിയാഴ്ച അവധിയായിരിക്കും. അവശ്യസേവനവിഭാഗങ്ങളിലെ ഓഫീസുകള്‍ക്ക് ഒരു നിയന്ത്രണവും ഉണ്ടായിരിക്കില്ല.

 

എല്ലാ സഹകരണസ്ഥാപനങ്ങളും 33 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കും. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ 35 ശതമാനം ജീവനക്കാരെ അനുവദിക്കണം. ചുവപ്പുമേഖലയില്‍പ്പെട്ട കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറക്കാനാണ് ഉത്തരവ്.