സ്വന്തം ലേഖകന്‍
മെയ് മൂന്ന് വരെയാണ് നിലവില്‍ രണ്ടാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതുവരെ പൊതുഗതാഗതം പുനസ്ഥാപിക്കില്ലെന്നാണ് നേരത്തെയുള്ള വിവരം. ട്രെയിന്‍, വിമാന സര്‍വീസുകള്‍ മെയ് മൂന്ന് വരെയുണ്ടാകില്ല. എന്നാല്‍ മെയ് 3ന് ശേഷവും വിമാനവും ട്രെയിനും സര്‍വീസ് നടത്തില്ലെന്നാണ് പുതിയ സൂചനകള്‍. എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്‍റെ നേതൃത്വത്തിലുള്ള കൊറോണ അവലോകന മന്ത്രിതല യോഗം സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ അന്തിമ തീരുമാനം എടുത്തില്ല. ഇനിയും വിമാന സര്‍വീസുകള്‍ വൈകിയാല്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെ തിരിച്ചുകൊണ്ടുവരുന്നത് വൈകുമോ എന്ന ആശങ്ക വ്യാപകമാണ്.
ലോക്ക് ഡൗണ്‍ അവസാനിച്ചാലും സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ് എന്നാണ് മന്ത്രിതല യോഗത്തിന്‍റെ വിലയിരുത്തല്‍. വിമാനത്തിലും ട്രെയിനിലും ഇത് സാധ്യമല്ല. അതുകൊണ്ടാണ് മെയ് മൂന്നിന് ശേഷവും സര്‍വീസുകള്‍ ആരംഭിച്ചേക്കില്ലെന്ന് പറയാന്‍ കാരണം.

