എസ്എസ്എല്‍സി പരീക്ഷ മെയ് മൂന്നാം വാരം നടത്താന്‍ പദ്ധതിയിട്ട് വിദ്യാഭ്യാസ വകുപ്പ്

സ്വന്തം ലേഖകന്‍

 

കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ മെയ് മൂന്നാം വാരം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. സംസ്ഥാന കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുകയും ഏഴ് ജില്ലകളില്‍ ലോക്ക് ഡൗണില്‍ ഇളവ് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ ചര്‍ച്ച ആരംഭിച്ചത്.

 

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് കുട്ടികള്‍ക്ക് ഉപരിപഠനത്തിനുള്ള അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. എസ്എസ്എല്‍സി പരീക്ഷ രാവിലെയും പ്ലസ് ടു പരീക്ഷ ഉച്ചയ്ക്കും വെയ്ക്കാനനാണ് ആലോചിക്കുന്നത്. ഇതുവഴി സാമൂഹിക അകലം നടപ്പാക്കാനാകും. എന്നാല്‍, ലക്ഷദ്വീപ്, ഗള്‍ഫ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ കേരള സിലബസ് പഠിപ്പിക്കുന്ന സ്കൂളുകള്‍ ഉള്ളതിനാല്‍ അവിടുത്തെ കൂടി സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാകും തീരുമാനമെടുക്കുക.