സ്വന്തം ലേഖകന്‍
രാജ്യത്ത് പ്രഖ്യാപിച്ച രണ്ടാം ഘട്ട ലോക്ഡൗണ്‍ മെയ് മൂന്നിനാണ് അവസാനിക്കുന്നത്. മെയ് മാസത്തോടെ രാജ്യം കൊവിഡ് വ്യാപനത്തെ മറികടക്കുമെന്നാണ് നിരവധിയാളുകള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ പത്ത് ആഴ്ച നീണ്ട സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് നിര്‍ദ്ദേശിക്കുകയാണ് ലോക പ്രശസ്ത ഹെല്‍ത്ത് ജേണലായ ദി ലാന്‍സെറ്റിന്‍റെ പത്രാധിപര്‍ റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍.
'ദയവുചെയ്ത് ഇത് അവസാനിപ്പിക്കരുത്. ലോക്ഡൗണ്‍ അവസാനിപ്പിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ ഇവിടെ രണ്ടാം ഘട്ട കൊവിഡ് വ്യാപനമുണ്ടാവും. അങ്ങനെ സംഭവിച്ചാല്‍ അത് ആദ്യ ഘട്ടത്തിനേക്കാള്‍ ഗുരുതരമായിരിക്കും', ഹോര്‍ട്ടണ്‍ ഇന്ത്യാ ടുഡേയ്ക്ക് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു. സമയം കളയരുത്. ഈ ലോക്ഡൗണ്‍ ചുരുങ്ങിയത് പത്ത് ആഴ്ച കൂടി വര്‍ധിപ്പിക്കണമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

