സ്വന്തം ലേഖകന്‍
ലോകജനസംഖ്യയുടെ പകുതിയിലധികവും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നു. സിലിക്കണ്‍ വാലിയിലെ ടെക് വിദഗ്ധ മേരി മീക്കറുടെതാണ് പഠനം.1995 മുതല്‍ ഇന്‍റര്‍നെറ്റിന്‍റെ വളര്‍ച്ചയെപ്പറ്റി എല്ലാവര്‍ഷവും മീക്കര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനായി ടെക് ലോകം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 2017ല്‍ ലോകജനസംഖ്യയുടെ 49 ശതമാനമാണ് ഇന്‍റര്‍നെറ്റ് ഉപയോക്താക്കളെങ്കില്‍ 2018ല്‍ ഇത് 50 ശതമാനം കടന്നു. 21 ശതമാനം ഉപയോക്താക്കളുമായി ചൈനയാണ് മുന്നില്‍. 12 ശതമാനവുമായി ഇന്ത്യ രണ്ടാമതും അമേരിക്ക മൂന്നാമതുമാണ്. ഇന്‍റര്‍നെറ്റ് വളരുന്നതിനോടൊപ്പം മനുഷ്യരുടെ സമയത്തിന്‍റെയും പണത്തിന്‍റെയും സിംഹഭാഗം സാങ്കേതികവിദ്യ അപഹരിക്കുന്നതായും പഠനം പറയുന്നു.
ഗെയിമിങ്ങിനും നവമാധ്യമത്തിനുമായാണ് കൂടുതല്‍ പേര്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത്. ആമസോണ്‍ ഇക്കോ സ്മാര്‍ട്ട് സ്പീക്കര്‍പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് പ്രക്ഷേപണങ്ങള്‍ കേള്‍ക്കുന്നവരും ഇതിനുപിന്നാലെയുണ്ട്. വാക്കുകളേക്കാള്‍ കൂടുതല്‍ ചിത്രങ്ങളും ദൃശ്യങ്ങളുമുപയോഗിച്ചാണ് ആളുകള്‍ ആശയവിനിമയം നടത്തുന്നതെന്നാണ് മറ്റൊരു കണ്ടെത്ത

