സ്വന്തം ലേഖകന്‍
ഊര്‍ജ കേരള മിഷന്‍റെ ഭാഗമായി കെ എസ് ഇ ബിയും എനര്‍ജി മാനേജ്മെന്‍റ് സെന്‍ററും ചേര്‍ന്ന് നടപ്പാക്കുന്ന 'ഫിലമെന്‍റ് രഹിത കേരളം' പദ്ധതിക്ക് മികച്ച സ്വീകരണം. 81,05,053 എല്‍ഇഡി ബള്‍ബുകള്‍ ഇതുവരെ ബുക്ക് ചെയ്തു. അപേക്ഷകരുടെ എണ്ണം 10.40 ലക്ഷം കടന്നു. രജിസ്ട്രേഷന്‍ അവസാനിക്കുന്നതോടെ അപേക്ഷകരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍. സാധാരണ ബള്‍ബുകളും സിഎഫ്എല്‍ ബള്‍ബുകളും മാറ്റി എല്‍ഇഡി ബള്‍ബുകള്‍ സൗജന്യനിരക്കില്‍ നല്‍കുന്നതാണ് പദ്ധതി. കാര്യക്ഷമമായ ഊര്‍ജ ഉപഭോഗം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി കെഎസ്ഇബി അവതരിപ്പിച്ചത്. ഊര്‍ജ സംരക്ഷണത്തോടൊപ്പം കാര്‍ബണ്‍ നിര്‍ഗമനം കുറയും എന്നതും നേട്ടമാണ്.
പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്‍ നടന്നത് കാട്ടാക്കട ഇലക്ട്രിക്കല്‍ സര്‍ക്കിളിലാണ്. 1.88 ലക്ഷം പേര്‍. 1.2 ലക്ഷവുമായി എറണാകുളം സര്‍ക്കിളാണ് രണ്ടാമത്. കെഎസ്ഇബി വെബ്സൈറ്റുവഴി ഉപയോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കെഎസ്ഇബി ഓഫീസുകളിലും മീറ്റര്‍ റീഡര്‍മാരുടെ കൈവശവും പേര് നല്‍കി ജൂണ്‍ 30 വരെയും രജിസ്റ്റര്‍ ചെയ്യാം. ബള്‍ബുകള്‍ സെപ്തംബര്‍ ആദ്യ വാരംമുതല്‍ വിതരണം ചെയ്യും.

