കാനഡ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കൂടുതല്‍ ഉദാരമാക്കി

സ്വന്തം ലേഖകന്‍
കാനഡ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കൂടുതല്‍ ഉദാരമാക്കി. കഴിവ് തെളിയിച്ച ടെക്കികള്‍ക്ക് രണ്ടാഴ്ചക്കകം താത്കാലിക വര്‍ക് പെര്‍മിറ്റ് നല്‍കുന്ന രീതിയിലാണ് നിയമം. ടെക്കികള്‍ക്ക് പുറമെ മറ്റു മേഖലകളിലെ സ്കില്‍ഡ് ജോലിക്കാര്‍ക്കും വേഗത്തില്‍ വര്‍ക് പെര്‍മിറ്റ് ലഭിക്കും. ഇതോടെ കാനഡയിലേക്കുള്ള കുടിയേറ്റം കൂടുതല്‍ ഊര്‍ജ്ജിതമായി.

 

കഴിഞ്ഞ വര്‍ഷം 321,065 പേര്‍ക്കാണ് കാനഡ വിസ അനുവദിച്ചിരുന്നത്. 1913നു ശേഷം ഇതാദ്യമായാണ് ഒരു വര്‍ഷം ഇത്രയധികം പേര്‍ക്ക് വിസ അനുവദിക്കുന്നത്. വിദഗ്ധ ജോലിക്കാര്‍ക്ക് മാത്രമല്ല, അവരുടെ കുടുംബങ്ങള്‍ക്കും വിസ ചട്ടങ്ങള്‍ ഉദാരമാക്കിയിട്ടുണ്ട്. ഇവര്‍ക്കും കാനഡയില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യാം. വിദേശത്തു നിന്നും കൂടുതല്‍ പേര്‍ എത്തുന്നത് മൂലം കാനഡയിലെ ജനസംഖ്യ കഴിഞ്ഞ വര്‍ഷം അഞ്ചു ലക്ഷത്തോളം വര്‍ധിച്ചിരുന്നു. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണ് ഇത്. വിദ്യാര്‍ത്ഥികളുടെയും താത്കാലിക ജീവനക്കാരുടെയും കാര്യത്തില്‍ ഈയിടെ വന്‍ വര്‍ധന രേഖപെടുത്തിയിട്ടുണ്ട്.