ഓഡിയോ സണ്‍ഗ്ലാസ് വിപണിയിലേക്ക്

സ്വന്തം ലേഖകന്‍

ഹെഡ്ഫോണും ഓഡിയോ സപ്പോര്‍ട്ടറും പ്രവര്‍ത്തിക്കുന്ന  സണ്‍ഗ്ലാസ് ഇന്ത്യന്‍ വിപണിയിലേക്ക്. ബോസ് എന്ന കമ്പനിയാണ് വിപണിയിലെത്തിക്കുന്നത്. ബോസ് ഫ്രെയിംസ് എന്ന ബ്രാന്‍ഡ് നെയിമിലാണ് ന്യൂജെന്‍ സണ്‍ഗ്ലാസ് പുറത്തിറങ്ങുക. വയര്‍ലസ് ഹെഡ്ഫോണും പ്രീമിയം സണ്‍ഗ്ലാസുമാണ് ഇതിന്‍റെ പ്രത്യേകത. ഫോണ്‍ ചെയ്യാനും ജിപിഎസ് പ്രവര്‍ത്തിപ്പിക്കാനും കഴിയും. ചതുരത്തിലും വട്ടത്തിലുമുള്ള സണ്‍ഗ്ലാസുകള്‍ പുറത്തിറക്കും. ബോസ് കണക്ട് ആപ്പുവഴിയാണ് ഇവയുടെ പ്രവര്‍ത്തനം . 12 മണിക്കൂര്‍വരെ ഉപകരണത്തിന്‍റെ ചാര്‍ജ് നിലനില്‍ക്കും. ഓഡിയോ സണ്‍ഗ്ലാസ് വിപണിയിലെത്തിയാല്‍ ഇരുപതിനായിരത്തോളം രൂപയായിരിക്കും വില.