സ്വന്തം ലേഖകന്‍
വനം-വന്യജീവി വകുപ്പിന്‍റെ പുതിയ യൂട്യൂബ് ചാനലിന് തുടക്കമായി. വനം വന്യജീവി, ക്ഷീര വികസന, മൃഗസംരക്ഷണ, മൃഗശാല വകുപ്പുകളുടെ പ്രധാനപ്പെട്ട പദ്ധതികള്‍ നിയമസഭാ സാമാജികള്‍ക്കായി പരിചയപ്പെടുത്തുന്നതിന് നിയമസഭയുടെ മെംബേഴ്സ് ലോഞ്ചില്‍ ഒരുക്കിയ ചടങ്ങില്‍ വനം മന്ത്രി അഡ്വ. കെ രാജു യൂട്യൂബ് ചാനല്‍ പ്രകാശനം ചെയ്തു. വനം വന്യജീവി സംരക്ഷണ സന്ദേശങ്ങളും ഹ്രസ്വചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന ചാനല്‍ ഇന്‍വിസ് മള്‍ട്ടിമീഡിയയാണ് ഒരുക്കിയത്.
ധനാഭ്യര്‍ത്ഥന ചര്‍യോടനൂബന്ധിച്ച് നടന്ന ചടങ്ങില്‍ വനംവകുപ്പിന്‍റെ പ്രധാന പദ്ധതികളായ പുത്തൂര്‍ സൂവോളജിക്കല്‍ പാര്‍ക്ക്, കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം, പ്രളയാനന്തര പുനര്‍നിര്‍മ്മാണം എന്നീ പദ്ധതികള്‍ മുന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും പുത്തൂര്‍, കോട്ടൂര്‍ പദ്ധതികളുടെ സ്പെഷ്യല്‍ ഓഫീസറുമായ പിജെ വര്‍ഗീസ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രസാദ് ജി കൃഷ്ണന്‍ എന്നിവര്‍ അവതരിപ്പിച്ചു.

