സ്വന്തം ലേഖകന്‍
കാസര്‍ഗോഡ് - തിരുവനന്തപുരം ഹൈസ്പീഡ് ട്രെയിന്‍ ആരംഭിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. നാല് മണിക്കൂര്‍ കൊണ്ട് 575 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഈ പാത കേരള റെയില്‍ ഡവലപ്പ്മെന്‍റ് കോര്‍പറേഷനാണ് നടപ്പിലാക്കുക. പാതയ്ക്കും പ്ലാറ്റ്ഫോമിനുമായി ഏകദേശം 46,769 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. നിലവിലെ പാതയ്ക്ക് സമാന്തരമായി പ്രത്യേക റെയില്‍ ലൈന്‍ നിര്‍മ്മിച്ചാണ് ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് നടത്തുക.
മൂന്ന് ഘട്ടമായി നടക്കുന്ന സര്‍വേ പൂര്‍ത്തിയാല്‍ മാത്രമേ നിര്‍മാണത്തിന് വേണ്ട സ്ഥലത്തിന്‍റേയും ചെലവ് തുകയുടെയും കണക്ക് കൃത്യമായി ലഭിക്കുകയുള്ളു. നിലവില്‍ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തെത്താന്‍ 13 മണിക്കൂര്‍ സമയമെടുക്കും. ഹൈസ്പീഡ് ട്രെയിനുകള്‍ക്കായി പുതിയ പാത നിര്‍മിച്ചാല്‍ മണിക്കൂറില്‍ 130-150 കിലോമീറ്റര്‍ വേഗത്തില്‍ ട്രെ സര്‍വീസ് നടത്താന്‍ സാധിക്കും.

