പ്ലസ്ടു യോഗ്യതയുണ്ടെങ്കില്‍ മൊബൈല്‍ ജേര്‍ണലിസ്റ്റാവാം

സ്വന്തം ലേഖകന്‍

സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍ കേരളയുടെ നേതൃത്വത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള മൊബൈല്‍ ജേര്‍ണലിസം കോഴ്സിലേക്ക് (മോജോ) അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. പാര്‍ട്ട്ടൈം കോഴ്സ് ആയതിനാല്‍ മറ്റു കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തൊഴിലന്വേഷകര്‍ക്കും സൗകര്യപ്രദമായ രീതിയിലാണ് ക്ലാസുകള്‍. ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനൊപ്പം പരിശീലനവും നടത്താവുന്ന രീതിയിലാണ് പാഠ്യവിഷയങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

 

അവധി ദിവസങ്ങളിലും സായാഹ്നങ്ങളിലും ക്ലാസുകളും പ്രായോഗിക പരിശീലനങ്ങളും അസൈന്‍മെന്‍റുകളും ഉണ്ടാകും. ഡാറ്റ, ഡിജിറ്റല്‍, മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ എന്നീ മൂന്നു ജേര്‍ണലിസം പേപ്പറുകളാണ് പഠന വിഷയങ്ങള്‍. പ്രഗത്ഭരും പ്രശസ്തരുമായ ജേര്‍ണലിസ്റ്റുകളും അധ്യാപകരുമാണ് ക്ലാസ് നയിക്കുക. അഡ്മിഷന് മുമ്പ് എന്‍ട്രന്‍സ് ടെസ്റ്റും ഇന്‍റര്‍വ്യൂവും ഉണ്ടാവു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 33 വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 04712468789, 9447430399.