സ്വന്തം ലേഖകന്‍
തമിഴ്നാട്ടില്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വാട്ടര്‍ എ.ടി.എമ്മുകളുമായി സന്നദ്ധ സംഘടനകള്‍ രംഗത്ത്. ഇതിന്‍റെ ചുവടുപിടിച്ച് സംസ്ഥാനത്ത് ഒട്ടാകെ വാട്ടര്‍ എ.ടി.എമ്മുകള്‍ ആരംഭിക്കാന്‍ സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. തഞ്ചാവൂര്‍ ജില്ലയിലെ പട്ടകോട്ട നഗരസഭയിലെ 33 വാര്‍ഡുകളിലാണ് ഇപ്പോള്‍ വാട്ടര്‍ എ.ടി.എം തുറക്കുന്നത്. പൊതുകിണറുകളില്‍ നിന്ന് സംഭരിക്കുന്ന വെള്ളമാണ് വാട്ടര്‍ എ.ടി.എം വഴി ജനങ്ങളിലേക്ക് എത്തിക്കുക. ഒരു ലിറ്ററിന് ഒരു രൂപ എന്നതാണ് മിനിമം നിരക്ക്. 20 ലിറ്റര്‍ വെള്ളം ഏഴ് രൂപയ്ക്ക് ലഭിക്കും.

