ഏറ്റവും മികച്ച 100 ഗ്ലോബല്‍ ബ്രാന്‍ഡുകളില്‍ മൂന്നെണ്ണം ഇന്ത്യയില്‍ നിന്ന്

സ്വന്തം ലേഖകന്‍

ലോകത്തെ ഏറ്റവും മികച്ച 100 ഗ്ലോബല്‍ ബ്രാന്‍ഡുകളില്‍ മൂന്നെണ്ണം ഇന്ത്യയില്‍ നിന്ന്. എച്ച്.ഡി.എഫ്.സി. ബാങ്ക് (60), ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (68), ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസ് (97) എന്നിവയാണ് ഈ വര്‍ഷം മികച്ച 100 ഗ്ലോബല്‍ ബ്രാന്‍ഡുകളില്‍ ഇടം നേടിയ ഇന്ത്യന്‍ കമ്പനികള്‍. വര്‍ഷത്തെപ്പോലെ ഇത്തവണയും അറുപതാം റാങ്ക് നേടിയ എച്ച്.ഡി.എഫ്.സിയുടെ ബ്രാന്‍ഡ് മൂല്യം 2,270 കോടി ഡോളറാണ്. കഴിഞ്ഞ വര്‍ഷം 2,087 കോടി ഡോളറായിരുന്നു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് എച്ച്.ഡി.എഫ്.സി. ബാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. ഒന്നാം സ്ഥാനത്ത് ആമസോണാണ്. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, വിസ, ഫെയ്സ്ബുക്ക്, ആലിബാബ, ടെന്‍സെന്‍റ്, മക്ഡൊണാള്‍ഡ്സ്, എ.ടി. ആന്‍ഡ് ടി. എന്നീ ബ്രാന്‍ഡുകളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍.