സ്വന്തം ലേഖകന്‍
ചെറുകിട നിക്ഷേപങ്ങള്‍ക്കുള്ള പലിശ വെട്ടിക്കുറച്ചു. പോസ്റ്റ് ഓഫിസ് വഴിയുള്ള സേവിങ്സ് അക്കൗണ്ട് ഒഴികെയുള്ള എല്ലാ പദ്ധതികളുടെയും പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം, പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി തുടങ്ങിയ പദ്ധതികളിള്‍ക്കുള്ള പലിശയാണ് ധനമന്ത്രാലയം വെട്ടിക്കുറച്ചത്.
നിശ്ചിത വരുമാനത്തില്‍നിന്ന് നിക്ഷേപം നടത്തുന്നവര്‍ക്ക് ഈ തീരുമാനം പ്രതികൂലമാകും.
ചെറുകിടനിക്ഷേപങ്ങളില്‍ 2016 ഏപ്രില്‍ മുതല്‍ ഓരോ പാദത്തിലെയും പലിശനിരക്കാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ജനുവരിڊമാര്‍ച്ച് പാദത്തിലാണ് ഇതിനുമുമ്പ് ചെറുകിട നിക്ഷേപത്തിന്‍റെ പലിശനിരക്ക് പരിഷ്കരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പു നടന്ന ഏപ്രില്‍ڊജൂണ്‍ പാദത്തില്‍ മുന്‍ പാദത്തിലെ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നു.

