സ്വന്തം ലേഖകന്‍
ടൂറിസം രംഗത്തെ ആഗോള പ്രവണതകളെ കുറിച്ചുള്ള അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) വേദിയൊരുക്കുന്നു. സെപ്റ്റംബര്‍ 28, 29 തിയതികളില്‍ തിരുവനന്തപുരം തൈക്കാടുള്ള കിറ്റ്സ് ഇന്‍റര്‍നാഷണല്‍ ട്രെയിനിംഗ് സെന്‍ററില്‍ നടക്കുന്ന 'ടൂറിസം-സര്‍വര്‍ക്കും മെച്ചപ്പെട്ട ഭാവി' എന്ന കോണ്‍ഫറന്‍സില്‍ പ്രമുഖ ട്രാവല്‍ ടൂറിസം വിദഗ്ധര്‍ പങ്കെടുക്കും.
ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും രണ്ടായിരം രൂപയും സാധാരണ ഡലിഗേറ്റിന് മൂവായിരം രൂപയും വിദേശികള്‍ക്ക് 300 യു.എസ്. ഡോളറുമാണ് ഡെലിഗേറ്റ് ഫീസ്. www.kittsedu.org/international-conference/ എന്ന ലിങ്ക് മുഖേന രജിസ്ട്രേഷന്‍ വിശദാംശങ്ങള്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക്: 9809119737, 8547440416.

