സ്വന്തം ലേഖകന്‍
അടച്ചിടലിനു ശേഷം തീവണ്ടികള്‍ ഓടിത്തുടങ്ങിയാലും യാത്രക്കാര്‍ക്ക് ഏറെ നിയന്ത്രണങ്ങള്‍ ഉണ്ടാകും. അടച്ചിടല്‍ കഴിയുന്നതോടെ തീവണ്ടികള്‍ ഘട്ടംഘട്ടമായി ഓട്ടം പുനരാരംഭിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം റെയില്‍വേ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യാത്രക്കാരെ തെര്‍മല്‍ സ്ക്രീനിങ് നടത്തുക, മുഖാവരണം ധരിക്കുന്നത് നിര്‍ബന്ധമാക്കുക, സാമൂഹിക അകലം പാലിച്ച് യാത്ര നടത്താനുള്ള സൗകര്യമൊരുക്കുക, ആരോഗ്യസേതു ആപ്പ് ഉപയോഗിച്ച് യാത്രക്കാരന്‍റെ ആരോഗ്യനിരീക്ഷണം നടത്തുക തുടങ്ങിയവയൊക്കെ ജാഗ്രത ഉറപ്പാക്കാനായി റെയില്‍വേ പരിഗണിക്കുന്നുണ്ട്.
തീവണ്ടി കടന്നു പോകുന്ന മേഖലകള്‍, യാത്രക്കാരുടെ തിരക്ക് എന്നിവയെല്ലാം പരിഗണിച്ചായിരിക്കും സര്‍വീസുകള്‍ ആരംഭിക്കുക എന്നും റെയില്‍വേ സൂചിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും പച്ചക്കൊടി ലഭിച്ചുകഴിഞ്ഞാല്‍ ഏതൊക്കെ മാനദണ്ഡങ്ങളായിരിക്കും പ്രധാനമായി പരിഗണിക്കുക എന്ന് റെയില്‍വേ തീരുമാനിക്കും. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്.

