ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈറ്റില്‍ വിലക്ക്

സ്വന്തം ലേഖകന്‍


കൊറോണ വൈറസ് പടരുന്നതിനേത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. കഴിഞ്ഞ ദിവസം രാത്രിയാണ് വിലക്കേര്‍പ്പെടുത്തിയുള്ള ഉത്തരവ് പുറത്തുവന്നത്. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഈജിപ്ത് ,സിറിയ, ലബനന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്കുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്കും തിരിച്ച് കുവൈത്തില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കും വിമാന സര്‍വീസുകള്‍ അനുവദിക്കില്ലെന്നാണ് കുവൈത്ത് സിവില്‍ ഏവിയേഷന്‍ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. കുവൈത്ത് മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.