കേരള ടൂറിസം ഫേസ്ബുക്ക് പേജ് ആഗോളതലത്തില്‍ നാലാമത്

സ്വന്തം ലേഖകന്‍

 

കേരളത്തിലെ പ്രകൃതിഭംഗിയും വിനോദ സഞ്ചാരികള്‍ക്കുവേണ്ട അറിവുകളും പങ്കുവെക്കുന്ന കേരള ടൂറിസം ഫേസ്ബുക്ക് പേജ് 3.48 ദശലക്ഷം ലൈക്കുമായി ആഗോളതലത്തില്‍ ഈ വിഭാഗത്തില്‍ നാലാമത്. മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്‍ഡ് എന്നീ ടൂറിസം ഫേസ്ബുക്ക് പേജുകളെ മറികടന്നാണ് ദക്ഷിണേഷ്യയില്‍ കേരള ടൂറിസം പേജ് ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ നാലാം സ്ഥാനത്തും എത്തിയത്. ആഗോളതലത്തില്‍ ജനപ്രീതിയില്‍ കേരള ടൂറിസം പേജിന് മുന്നിലുള്ളത് ആസ്ട്രേലിയ, അമേരിക്ക, ദുബൈ ടൂറിസം പേജുകളാണ്. 2021 ഓടെ കേരള ടൂറിസം ഫേസ്ബുക്ക് പേജിനെ ലോകത്തില്‍ ഒന്നാം സ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍ എന്നിവര്‍ അറിയിച്ചു.