സ്വന്തം ലേഖകന്‍
ഇന്ത്യയിലെ ആദ്യ സ്വകാര്യ തീവണ്ടിയായ തേജസ് എക്സ്പ്രസിന് ആദ്യ മാസംതന്നെ 70 ലക്ഷം രൂപ ലാഭം.ടിക്കറ്റ് വരുമാനത്തിലൂടെ 3.70 കോടി രൂപയാണ് വരുമാനം നേടിയത്. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍റ് ടൂറിസം കോര്‍പ്പറേഷന്‍റെ ലക്നൗ-ഡല്‍ഹി തേജസ് എക്സ്പ്രസാണ് ഓടിത്തുടങ്ങിയ ആദ്യമാസത്തില്‍തന്നെ മികച്ച ലാഭമുണ്ടാക്കിയത്. ഓരോദിവസവും തേജസ് ഓടിക്കുന്നതിന് 14 ലക്ഷം രൂപയാണ് ശരാശരി ചെലവ്. യാത്ര ടിക്കറ്റിനത്തില്‍ 17.50 ലക്ഷം രൂപയാണ് പ്രതിദിന വരുമാനം. യാത്രയോടൊപ്പം ഭക്ഷണം, 25 ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ, വൈകിയോടിയാല്‍ നഷ്ടപരിഹാരം എന്നിവ തേജസ് എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് ലഭിക്കും.

