സ്വന്തം ലേഖകന്‍
ആമസോണിലൂടെ ആഭ്യന്തര വിമാന യാത്രാ ടിക്കറ്റുകള്‍ ബുക്കുചെയ്യാന്‍ സൗകര്യം. ആമസോണ്‍ വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ ആഭ്യന്തര വിമാന ടിക്കറ്റുകളും പ്രത്യേക ഇളവുകളും നേടാനാകും.
നിലവിലുള്ള കോണ്‍ടാക്ട്, പേയ്മെന്‍റ് വിശദാംശങ്ങള്‍ ഉപയോഗിച്ചുതന്നെ ബുക്ക് ചെയ്യാം. ടിക്കറ്റ് ചാര്‍ജും മറ്റു ചാര്‍ജുകളും ഉള്‍പ്പെടെയുള്ള കണക്കുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ടിക്കറ്റുകള്‍ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അഡീഷണല്‍ ചാര്‍ജില്ലാതെ എയര്‍ലൈന്‍ ക്യാന്‍സലേഷന്‍ പിഴമാത്രം അടച്ചാല്‍ മതി.

