വിസ്താരയുടെ ഫ്ളൈറ്റില്‍ വൈഫൈ

സ്വന്തം ലേഖകന്‍

 

വിസ്താരയുടെ ഫ്ളൈറ്റില്‍ ഇനി വൈഫൈ സേവനം ലഭ്യമാവും. നെല്‍കോ, പി എ സി എന്നിവയുമായി സഹകരിച്ചാണ് ഇന്‍റര്‍നെറ്റ് സര്‍വീസ് നല്‍കുന്നത്. എയര്‍ക്രാഫ്റ്റില്‍ ഇന്‍റര്‍നെറ്റ് ലഭിക്കാന്‍ ജി എസ് എ ടി -14 സാറ്റ്ലൈറ്റാണ് ഉപയോഗിക്കുന്നത്.

 

ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്ന ആദ്യ ആഭ്യന്തര ഫ്ളൈറ്റ് സര്‍വീസാണ് വിസ്താര. ടാറ്റാ സണ്‍സ് ഗ്രൂപ്പും സിംഗപ്പൂര്‍ എയര്‍ലൈന്‍സും സംയുക്തമായിട്ടാണ് വിസ്താരാ സര്‍വീസ് നടത്തുന്നത്. പാസഞ്ചേഴ്സ് ഉപയോഗിക്കുന്ന ഡാറ്റയ്ക്ക് അനുസരിച്ച് ചാര്‍ജ്ജ് ഈടാക്കും.