സ്വന്തം ലേഖകന്‍
ഇന്ത്യയെയും മ്യാന്‍മാറിനെയും ബന്ധപ്പിച്ചു കൊണ്ട് പുതിയ ബസ് സര്‍വീസ് വരുന്നു. ഏപ്രില്‍ ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ നിന്ന് മ്യാന്‍മാറിലെ മന്‍ഡലായിലേക്കാണ് ബസ് റൂട്ട് വരുന്നത്. സഞ്ചാരികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടാണ് പുതിയ ബസ് സര്‍വീസ് തുടങ്ങുന്നത്.
ബസ് സര്‍വീസ് ആരംഭിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഢമാകുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ ഈ സര്‍വീസ് ഉപകാരപ്രദമാകുമെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു. 579 കിലോമീറ്റര്‍ ദൂരമാണ് ബസ് പിന്നിടുന്നത്. തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമേ സര്‍വീസ് നടത്തുകയുള്ളു. തുടര്‍ന്ന് ദിനം പ്രതി സര്‍വീസ് നടത്താനുകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.ഏപ്രില്‍ ഏഴിന് ആദ്യ സര്‍വീസ് തുടങ്ങും.

