സ്വന്തം ലേഖകന്‍
ബജറ്റ് കാരിയറായ ഗോ എയറില്‍ വെറും 957 രൂപയ്ക്ക് ടിക്കറ്റ്. പുതിയ ഈ ഓഫറിന് 'ഗോ എയര്‍ ഗോ ഫ്ലൈ സെയില്‍' എന്നാണ് എയര്‍ലൈന്‍ പേര് നല്‍കിയിരിക്കുന്നത്. ബുക്കിംഗ് ഫെബ്രുവരി 24 ന് ആരംഭിച്ചു. ഫെബ്രുവരി 26 വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 3 ദിവസത്തെ ബുക്കിംഗ് കാലയളവില്‍ 2020 മാര്‍ച്ച് 11 നും ഏപ്രില്‍ 15 നും ഇടയില്‍ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഗോ എയറിന്‍റെ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ക്കും ലാഭകരമായ ഓഫറുകള്‍ എയര്‍ലൈന്‍ നല്‍കുന്നുണ്ട്. അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ 5,295 രൂപ മുതല്‍ ലഭ്യമാണ്.
ടിക്കറ്റ് നിരക്ക്
ഈ ഓഫര്‍ പ്രകാരം അഹമ്മദാബാദ് - ഇന്‍ഡോര്‍ ടിക്കറ്റുകള്‍ക്ക് 957 രൂപയാണ് നിരക്ക്. കൊച്ചി മുതല്‍ ബെംഗളൂരു വരെ (1,059 രൂപ) ബെംഗളൂരു മുതല്‍ കൊച്ചി വരെ (1,149 രൂപ) കൊച്ചി മുതല്‍ ബെംഗളൂരു വരെ (1,059 രൂപ) ബെംഗളൂരു മുതല്‍ കൊച്ചി വരെ (1,149 രൂപ) ഇന്‍ഡോര്‍ മുതല്‍ അഹമ്മദാബാദ് വരെ (1,149 രൂപ) ചെന്നൈ മുതല്‍ ഹൈദരാബാദ് വരെ (1,297 രൂപ) ദില്ലി മുതല്‍ ചണ്ഡിഗഡ് വരെ (1,358) ബെംഗളൂരു മുതല്‍ ഗോവ വരെ (1,360 രൂപ) ബാഗ്ഡോഗ്ര മുതല്‍ ഗുവാഹത്തി വരെ (1,398 രൂപ) ഗോവ മുതല്‍ ഹൈദരാബാദ് (1,427 രൂപ) ബെംഗളൂരു മുതല്‍ ഹൈദരാബാദ് വരെ (1,489 രൂപ) ഗുവാഹത്തി മുതല്‍ ഇന്‍ഡോര്‍ വരെ (1,499 രൂപ) പട്ന മുതല്‍ റാഞ്ചി വരെ (1,507 രൂപ) ഹൈദരാബാദ് മുതല്‍ ചെന്നൈ വരെ (1,525 രൂപ) ഗോവ മുതല്‍ ബെംഗളൂരു വരെ (1,528 രൂപ) കൊല്‍ക്കത്ത മുതല്‍ ഭുവനേശ്വര്‍ വരെ (1,529 രൂപ) ഇന്‍ഡോര്‍ മുതല്‍ ദില്ലി വരെ (1,543 രൂപ) ചണ്ഡിഗഡ് മുതല്‍ ദില്ലി വരെ (1,575 രൂപ) ബെംഗളൂരു മുതല്‍ പൂനെ വരെ (1,599 രൂപ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

