ജയ്സാല്‍മീറിലെ ആചാരങ്ങളും വിശ്വാസവും

അനീഷ് കുട്ടന്‍

രാജാക്കന്‍മാരുടെയും കൊട്ടാരങ്ങളുടെയും കൊത്തളങ്ങളുടെയും നാടാണ് രാജസ്ഥാന്‍. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും വിനോദ യാത്രികര്‍ക്കും എന്നും ആകര്‍ഷകമായ ഇടം. ഒരിക്കലെങ്കിലും ചെന്നെത്തിയാല്‍ പിന്നെയും പിന്നെയും നമ്മെ മാടിവിളിക്കുന്നിടം.പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ജയ്സാല്‍മീര്‍ എന്ന സുവര്‍ണ നഗരമാണിത്. ഈ നഗരം സോനാര്‍കില എന്ന കോട്ടയ്ക്ക് ചുറ്റുമാണ്. ഗ്രാമീണഭംഗിയിലൂടെ സാധാരണക്കാരുടെ ജീവിതം പറയുന്ന സംവിധായകനാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹം ഒരുക്കിയ ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിന്‍റെ അവസാന രംഗം ചിത്രീകരിച്ചതിലൂടെ മലയാളികള്‍ക്ക് പരിചിത സ്ഥലം കൂടിയാണ് ജയ്സാല്‍മീര്‍.

 

രജപുത്ര പോരാട്ടവീര്യം ഉയര്‍ന്നുനില്‍ക്കുന്ന കോട്ടകളാണ് പ്രധാന ആകര്‍ഷണം. പീരങ്കികളും വാളുകളും കുന്തങ്ങളുമെല്ലാം ഇവിടങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ കാണാം. അഞ്ചു കിലോമീറ്റര്‍ വിസ്തൃതിയില്‍ ആയിരത്തോളം ന കുടുംബങ്ങള്‍ താമസിക്കുന്ന ഭാരതത്തി ലെ ജനവാസമുള്ള കോട്ടകൂടിയാണിത്. ചരിത്രവീര്യം ഉണര്‍ത്തുന്ന കാഴ്ചകളാല്‍ സമ്പന്നമായ ഇവിടുത്തെ മുഖ്യവരുമാന മാര്‍ഗ്ഗം വിനോദസഞ്ചാരം തന്നെ.എ.ഡി 1156 ല്‍ ജയ്സല്‍ സിംഗ് ഭട്ടിയാണ് തൃകൂട മലയ്ക്കു മുകളില്‍ ഈ കോട്ട നിര്‍മ്മിച്ചത്. രാജകുടുംബാംഗങ്ങളും പടയാളികളും പരിചാരക വൃന്ദവുമായിരുന്നു കോട്ടക്കകത്ത് താമസം. ശ്രീകൃഷ്ണ വംശപരമ്പരയില്‍ പെട്ടവരാണ് പൂര്‍വ്വികര്‍ എന്നും പറയപ്പെടുന്നു. പൂര്‍ണമായും സസ്യാഹാരികള്‍. നാല്‍പ്പതു കിലോമീറ്റര്‍ അപ്പുറം പാക്കിസ്ഥാന്‍ ആയതിനാല്‍ കനത്ത പട്ടാള ബന്തവസിലാണ് ഇവിടം. ഇടക്കിടെ തലക്ക് മുകളിലൂടെ വായുസേനയുടെ വിമാനങ്ങള്‍ മുരണ്ടു പറക്കും.

 

പശു,നായ,പ്രാവ്, ആട്, മത്സ്യം, എലി, പാമ്പ്, സൂര്യന്‍, അണ്ണാന്‍, വൃക്ഷം തുടങ്ങിയവയയെല്ലാം ആദരിക്കുകയും സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നവരാണ് ഇവിടെ കൂടുതലും. എല്ലാവരും ഒരു കുടുംബമായി കഴിയുന്ന മനോഹരമായ കാഴ്ച. കഴുത്തില്‍ കുരുക്കില്ലാതെ താമസിക്കാന്‍ കൂടുകളില്ലാതെ അലഞ്ഞുനടക്കുന്ന പശുക്കള്‍, ആടുകള്‍, നായകള്‍. റോഡുകളില്‍ തടസ്സം സൃഷ്ടിച്ചു കൊണ്ട് ഇവ പകല്‍ സമയങ്ങളില്‍ വിഹരിക്കുന്നു.അവ വിശ്രമിക്കുകയാണെങ്കില്‍ ഒരിക്കലും മാറ്റാനാവില്ല. നിങ്ങള്‍ വഴിമാറി പോകണം. നാട്ടുകാര്‍ ഭക്ഷണം നല്‍കുമ്പോള്‍ പകരം ഇവയെല്ലാം ദിവസവും ഉടമസ്ഥരു ടെ വീടുകളിലു മെത്തും. പശുക്കള്‍ പാല്‍ കറക്കാനായി നിന്നുകൊടുക്കുന്നു. ഇവരുടെ വീടുകളില്‍ ആദ്യമായി ചുടുന്ന ചപ്പാത്തിയു ടെ അവകാശികള്‍ പശുക്കളാണ്. ഇതിനായി പശുക്കള്‍ വീടുകള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കുന്നത് കാണാം. രാത്രി കളില്‍ പശുക്കള്‍ പാതയോരത്ത് കിടന്നു മയങ്ങുകയോ ഭക്ഷണം അയവിറക്കുകയോ ചെയ്യുമ്പോള്‍ ലക്ഷ്മി ദേവിയെ ഭജിക്കുന്നു എന്നാണ് വിശ്വാസം. അതിനാല്‍ ഇവക്ക് രാത്രിയില്‍ ശര്‍ക്കര നല്‍കുന്നു. ആരും കാണാതെ നല്‍കുകയാണെങ്കില്‍ പ്രാര്‍ത്ഥനയുടെ ഫലം ലഭിക്കുമെന്നാണ് മറ്റൊരു വിശ്വാസം. ഇതിനായി വീടുകളിലേക്ക് കി ലോക്കണക്കിന് ശര്‍ക്കര ദിവസവും വാങ്ങിപ്പോകുന്നവരെ കാണാം.

 

ജയ്സാല്‍മീറില്‍ ബറുജി ദൈവത്തിന്‍റെ പ്രതിരൂപമാണ് നായ.ചാരായമാണ് മൂപ്പര്‍ക്കിഷ്ടം.നായകള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ കണ്ണേറ് പറ്റില്ലെന്നാണ് വിശ്വാസം. ആടുകളെ വളര്‍ത്തുന്നതാണ് രസകരം.രാത്രി സമയത്ത് മാത്രം വീടുകള്‍ക്ക് മുന്നില്‍ കെട്ടിയിടും. രാവിലെ ഒരോ വീടുകള്‍ക്കു മുന്നിലും അവരവരു ടെ ആടുകളുമായി സ്ത്രീകള്‍ നില്‍ക്കുന്നത് കാണാം. ആടുമേക്കാനായി അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള പുല്‍മേട്ടിലേക്ക് പറഞ്ഞയക്കാനാണിത്. ആട്ടിടയന്‍ വഴിയിലെ ഒരോ വീട്ടില്‍ നിന്നും ആടുകളേയും കൊണ്ട് ഇവി ടെ എത്തു മ്പേഴേക്കും നൂറില്‍പ്പരം എണ്ണമുണ്ടാവും. വൈകീട്ട് ഇവയെ എല്ലാം തിരിച്ച് ഏല്‍പ്പിക്കുകയും ചെയ്യുന്നു. നൂറുകണക്കിന് എലികളെ പൂജിക്കുന്ന കര്‍ണിമാതാ മന്ദിര്‍ ഇവിടെ നിന്നും 400 കി ലോമീറ്റര്‍ അകലെയാണ്. സ്വതന്ത്രമായി നമ്മോടൊപ്പം സഞ്ചരിക്കുന്ന എലികളില്‍ ഏതെങ്കിലും ചവിട്ടേററ് മരിക്കാനിടയായാല്‍ മരണത്തിന് ഉത്തരവാദിയായ വ്യക്തി സ്വര്‍ണ ത്തില്‍ നിര്‍മ്മിച്ച എലിയെ ക്ഷേത്രത്തില്‍ സമര്‍പ്പിക്കണം. ഇത്തരത്തില്‍ ആചാരങ്ങളും ചരിത്രങ്ങളും കൂടി ചേര്‍ന്ന വഴിത്താരകളാണ് രാജസ്ഥാന്‍.