സൗദിയില്‍ ഇഖാമ പുതുക്കാത്ത ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ പോകാന്‍ അവസരം

സ്വന്തം ലേഖകന്‍

 

സൗദിയില്‍ ഇഖാമ (താമസ രേഖ) പുതുക്കാതെ അനധികൃത താമസക്കാരായി മാറിയ ഇന്ത്യക്കാര്‍ക്ക് തര്‍ഹില്‍ വഴി രാജ്യം വിടാന്‍ അവസരം. ഹൗസ് ഡ്രൈവര്‍മാര്‍, മറ്റു ഗാര്‍ഹിക, ലേബര്‍ വിസയിലുള്ളവര്‍ക്ക് അടുത്ത ഞായറാഴ്ച മുതല്‍ ഈ സൗകര്യം ലഭ്യമായിരിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

 

അനധികൃത താമസക്കാരായ ഇന്ത്യക്കാര്‍ എംബസിയുമായോ കോണ്‍സുലേറ്റുമായോ ബന്ധപ്പെടണം. ഒരു ദിവസം അമ്പതോളം പേര്‍ക്ക് മാത്രമേ തര്‍ഹീല്‍ വഴി പോകാനാവൂ. ഇവര്‍ക്ക് ആവശ്യമായ യാത്രാരേഖകള്‍ ഉടന്‍ നല്‍കും. എന്നാല്‍ കമ്പനികളുടെയോ മറ്റു സ്ഥാപനങ്ങളുടെയോ ഇഖാമയിലുള്ളവരും കേസിലകപ്പെവരും റജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഓണ്‍ലൈന്‍ വഴിയും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാം.