അജ്മാനില്‍ ബിസിനസുകാര്‍ക്ക് ആനുകൂല്യം

സ്വന്തം ലേഖകന്‍

 

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ബിസിനസ് മേഖലയെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ബിസിനസ് മേഖലയില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ട് അജ്മാന്‍ എക്കണോമിക് ഡിപ്പാര്‍ട്ട്മെന്‍റ് മുന്നോട്ടു വന്നു. ഇതനുസരിച്ച് കെട്ടിട വാടക ഉടമ്പടി ഇല്ലെങ്കിലും മൂന്നുമാസത്തേക്ക് ട്രേഡ് ലൈസന്‍സുകള്‍ പുതുക്കി കൊടുക്കാന്‍ തീരുമാനമായി.

 

നിലവില്‍ ട്രേഡ് ലൈസന്‍സ് പുതുക്കുന്നതിന് കെട്ടിട വാടക ഉടമ്പടി അത്യാവശ്യമാണ്. ഇതിനാണ് കോവിഡ് കാലത്തെ പ്രത്യേക സ്ഥിതിവിശേഷം കണക്കിലെടുത്ത് ഇളവ് അനുവദിച്ചിരിക്കുന്നത്. ബിസിനസ് സംരംഭകരെ സഹായിക്കുന്നതിനു വേണ്ടിയുള്ള ഈ തീരുമാനം പലര്‍ക്കും ഒരു താല്കാലിക ആശ്വാസമാകും. ചെറുകിട വന്‍കിട ബിസിനസ്സുകാരെല്ലാം ഈ തീരുമാനത്തെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.