സ്വന്തം ലേഖകന്‍
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ കൂട്ടത്തോടെ തിരികെയെത്തിയാല്‍ സ്വീകരിക്കാന്‍ കേരളം ഒരുങ്ങി. ഇതിനോടകം 2.5 ലക്ഷം മുറികള്‍ തയ്യാറായി കഴിഞ്ഞു. തിരികെയെത്തുന്ന എല്ലാവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി ജില്ലകളില്‍ നിരീക്ഷണകേന്ദ്രങ്ങളൊരുക്കും. ഹോട്ടലുകളും റിസോര്‍ട്ടുകളും ഇതിനായി ഏറ്റെടുക്കും. സ്ഥാപനങ്ങള്‍ കണ്ടെത്താനും ക്രമീകരണങ്ങളൊരുക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പണം നല്‍കി ഉപയോഗിക്കാന്‍ പാകത്തിലുള്ളതും അല്ലാത്തതുമായ കെയര്‍ സെന്‍ററുകളാണ് പ്രവസികള്‍ക്കായി തയ്യാറാക്കുക.
ജില്ലകളില്‍ തയ്യാറായ മുറികളും കിടക്കകളും - തിരുവനന്തപുരം 7500 മുറികള്‍, പത്തനംതിട്ട 8100 മുറികള്‍, വയനാട് 135 കെട്ടിടങ്ങള്‍, ആലപ്പുഴ 10,000 കിടക്കകള്‍, മലപ്പുറം 15,000 കിടക്കകള്‍, കണ്ണൂര്‍ 4000 കിടക്കകള്‍, തൃശൂര്‍ 7581 മുറികള്‍, കോഴിക്കോട് 15,000 മുറികള്‍.

