മടങ്ങാന്‍ തയ്യാറാള്ള പ്രവാസികളെ ഇന്ത്യയിലെത്തിക്കും: യു എ ഇ

സ്വന്തം ലേഖകന്‍

 

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തയ്യാറാകുന്ന ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് യുഎഇ. കൊറോണ ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ബന്ന വ്യക്തമാക്കി.

 

യു.എ.ഇ തന്നെ സ്വന്തം നിലയ്ക്ക് പ്രവാസികളെ അവരുടെ നാട്ടിലെത്തിക്കുമെന്നാണ് അംബാസിഡര്‍ അറിയിച്ചിരിക്കുന്നത്. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്നാണ് അംബാസിഡര്‍ വ്യക്തമാക്കിയത്. കൊറോണ വൈറസ് ബാധിതരായവര്‍ പോലും ആവശ്യമായ കൊറൈന്‍റന്‍ സൗകര്യവും ചികിത്സയും ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു.