മൂന്നു മാസത്തിനിടെ സൗദിയില്‍ 1,33,652 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായി

സ്വന്തം ലേഖകന്‍

 

മൂന്നു മാസത്തിനിടെ സൗദിയില്‍ 1,33,652 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായി. കഴിഞ്ഞ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ സ്വകാര്യ മേഖലയിലാണ് ഇത്രയും പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത്. ഇക്കാലയളവില്‍ 44,814 സൗദികള്‍ക്ക് സ്വകാര്യ മേഖലയില്‍ പുതുതായി തൊഴില്‍ ലഭിച്ചതായും മാനവശേഷി വികസന നിധിയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

 

ഇക്കാലയളവില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സൗദി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 31.1 ശതമാനവും പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ആറു ശതമാനവുമാണ്.