യാസീന്‍ ഹസ്സന് യു.എ.ഇ.ഗോള്‍ഡ് കാര്‍ഡ് വിസ

സ്വന്തം ലേഖകന്‍

 

സി ആന്‍ഡ് എച്ച് ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്‍റ് എം.ഡി. യാസീന്‍ ഹസ്സന് യു.എ.ഇ. ഗവണ്‍മെന്‍റ് നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് റെസിഡന്‍സ് വിസ ലഭിച്ചു. യാസീനും ഭാര്യ നൈസി നവാസും യു.എ.ഇ. ഇമിഗ്രേഷന്‍ അധികൃതരില്‍ നിന്നും ഗോള്‍ഡ് വിസ സ്വീകരിച്ചു. കഴിഞ്ഞ 22 വര്‍ഷമായി യുഎഇയില്‍ ബിസിനസ് രംഗത്ത് തങ്ങളുടെ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ക്കുള്ള അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നതെന്ന് യാസീന്‍ പറഞ്ഞു. യു.എ.ഇ. ഭരണാധികാരികളോട് പ്രത്യേകിച്ച് യു.എ.ഇ. പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിനോട് അദ്ദേഹം നന്ദി അറിയിച്ചു.100 ബില്യണ്‍ ഡോളര്‍ നിക്ഷേപമുള്ള 6800 നിക്ഷേപകര്‍ക്കാണ് യു.എ.ഇ. ആദ്യ ഘട്ടത്തില്‍ ഗോള്‍ഡ് കാര്‍ഡ് വിസ അനുവദിക്കുന്നത്.