സൗദി ഫാര്‍മസി മേഖലയില്‍ സ്വദേശിവല്‍ക്കരണം

സ്വന്തം ലേഖകന്‍

 

സൗദി അറേബ്യയിലെ ഫാര്‍മസി മേഖലയില്‍ രണ്ടു ഘട്ടങ്ങളായി 50 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. ആദ്യഘട്ടം ഈ വര്‍ഷം ജൂലൈ 22നും രണ്ടാംഘട്ടം അടുത്ത വര്‍ഷം ജൂലൈ 11 നും നിലവില്‍ വരും. ആദ്യ ഘട്ടത്തില്‍ 20 ശതമാനവും രണ്ടാം ഘട്ടത്തില്‍ 30 ശതമാനവും സ്വദേശിവല്‍ക്കരണമാണ് നടപ്പാക്കുക. കമ്പനികള്‍, മെഡിക്കല്‍ സെന്‍ററുകള്‍, ക്ലിനിക്കുകള്‍, ആശുപത്രികള്‍, ഫാര്‍മസികള്‍ തുടങ്ങി ഫാര്‍മസിസ്റ്റുകളെ ജോലിക്കുവെക്കുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും പുതിയ തീരുമാനം ബാധകമാണെന്ന് തൊഴില്‍ മന്ത്രി അഹമ്മദ് അല്‍ റാജ്ഹി അറിയിച്ചു.